https://newspaper.mathrubhumi.com/thrissur/news/thrissur-1.10126908
കെ പി സി ടി എ സംഘടനയുടെ ലീഡർഷിപ്പ് ക്യാമ്പ് നവംബർ 30,ഡിസംബർ 1 തിയ്യതികളിൽ തൃശൂർ അതിരപ്പിള്ളിയിൽ നടക്കുന്നതാണ്. എല്ലാ സംഘടന ഭാരവാഹികളെയും പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നു.
സംഘടനയുടെ ഭാവി നേതൃത്വത്തിനുള്ള പരിശീലന പരിപാടി ആയതുകൊണ്ടുതന്നെ എല്ലാ സ്റ്റേറ്റ് കൗൺസിൽ മെമ്പർമാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
താഴെ നൽകിയിട്ടുള്ള ലിങ്കിൽ നവംബർ 15ന് മുൻപായി രജിസ്റ്റർ ചെയ്യുക
https://forms.gle/XF9eAC8sViMNhj1a8
അരുൺകുമാർ. ആർ
പ്രസിഡണ്ട്
ഡോ. പ്രേമചന്ദ്രൻ കീഴോത്ത്
ജന. സെക്രട്ടറി
കണ്ണൂർ വിസി പുനർ നിയമനത്തിന് സർക്കാർ ഉപയോഗിച്ച തന്ത്രം തിരിച്ച് ഉപയോഗിച്ച് ഗവർണർ :
കെ മുരളീധരൻ
തിരു : 25/10/2024
സി പി എം ന്റെ കുതന്ത്രങ്ങളെ അതേനാണയത്തിൽ തിരിച്ചടിച്ചു ഗവർണർ സർക്കാരിനെ വീട്ടിലാക്കിയെന്നു കെ മുരളീധരൻ പ്രസ്താവിച്ചു. അധ്യാപകർക്കും ജീവനക്കാർക്കും ക്ഷാമബത്ത കുടിശ്ശിക, അരിയർ ശമ്പളം , സറണ്ടർ അടക്കമുള്ള ആനുകൂല്യങ്ങൾ എല്ലാം നിഷേധിച്ച ഇടതുപക്ഷ സർക്കാരിനെതിരെ കെ പി സി ടി എ , ജിസിടി ഒ, കെ പി സി എം എസ് എ സംഘടനകൾ സംയുക്തമായി നടത്തിയ സെക്രട്ടറിയേറ്റു മാർച്ച് ഉത് ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഭരണം ആകെ കുത്തഴിഞ്ഞ രീതിയിൽ ആയ സാഹചര്യത്തിൽ അധ്യാപകരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങൾ മാത്രമല്ല , ഇടതുപക്ഷ നേതാക്കളുടെ ധാർഷ്ട്യം മൂലം പല ജീവനക്കാരുടെയും ജീവൻ പോലും അപകടത്തിൽ ആയ അവസ്ഥ ദാരണമെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് അധ്യാപകർക്ക് 10 ലക്ഷം രൂപ മുതൽ 40 ലക്ഷം രൂപ വരെ കേരള സർക്കാരിന്റെ നിഷേധ സമീപനം മൂലം നാളിതുവരെ നഷ്ടമായി എന്ന് കെ പി സി ടി എ സംസ്ഥാന പ്രസിഡണ്ട് ആർ അരുൺ കുമാർ അറിയിച്ചു .നാലുവർഷ ഡിഗ്രി പ്രോഗ്രാം നടപ്പിലാക്കിയത് വ്യക്തമായ പഠനം നടത്താത്തത് കാരണമാണ് എന്ന് അനുഭവം കൊണ്ട് വ്യക്തമായതായി അദ്ദേഹം അറിയിച്ചു.
ഇലക്ഷൻ പ്രഖ്യാപിക്കുമ്പോൾ 2 ഗഡു ഡി എ പ്രഖ്യാപിച്ചു ജീവനക്കാരുടെ കണ്ണിൽ പൊട്ടിയിടാൻ സർക്കാർ ശ്രമിക്കുകയാണ്. ഗ്ലാട്സൺ രാജൻ, ദിനേശൻ കെ ടി , ഡോ.പ്രേമചന്ദ്രൻ കീഴോത്ത് , ഫാസിൽ അഹമ്മദ് എന്നിവർ സംസാരിച്ചു
പ്രിൻസിപ്പൽമാരുടെ സെൽഫ് ഡ്രായിങ്, ഡിസ്ബഴ്സമെന്റ് പദവികൾ ഇല്ലാതാക്കിക്കൊണ്ടുള്ള ഗവണ്മെന്റ് ഓർഡർ
ഒൿടോബർ 25ന് കെ പി സി ടി എ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തും
തിരു: 04/10/2024
പ്രിൻസിപ്പൽമാരുടെ സെൽഫ്-ഡ്രായിങ്, ഡിസ്ബഴ്സമെന്റ് പദവികൾ ഇല്ലാതാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് എയ്ഡഡ് കോളേജ് മേഖലയോടുള്ള കേരള സർക്കാരിന്റെ നയം വ്യക്തമാക്കുന്നതാണെന്നും അത് തികച്ചും അധ്യാപക വിരുദ്ധമാണെന്നും സംസ്ഥാന പ്രസിഡന്റ് ആർ. അരുൺകുമാർ പ്രസ്താവിച്ചു. ലക്ഷക്കണക്കിന് രൂപയുടെ ശമ്പള അരിയർ, ക്ഷാമബത്ത കുടിശ്ശിക, എംഫിൽ പി.എച്ച്. ഡി. ഇൻക്രിമെന്റ്, സറണ്ടർ ആനുകൂല്യങ്ങൾ എന്നിവ നിഷേധിച്ചതിന് പിന്നാലെ ഏറ്റവും ഒടുവിൽ ശമ്പളവും വൈകിപ്പിക്കാനുള്ള സർക്കാർ നീക്കം അങ്ങേയറ്റം പ്രതിഷേധകരമാണ്. സർക്കാരിന്റെ ധൂർത്തും, ധനദുർവിനിയോഗവും മൂലം ഉണ്ടായ സാമ്പത്തികപ്രതിസന്ധി ജീവനക്കാരുടെ മേൽ കെട്ടിവെക്കാനുള്ള ഗൂഢനീക്കം ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു . പ്രതിഷേധ സൂചകമായി കെ.പി. സി. ടി. എ. സംസ്ഥാന സമിതി ഒക്ടോബർ 25-ന് സെക്രട്ടറിയേറ്റ് ധർണ്ണ പ്രഖ്യാപിച്ചു. അവകാശ പ്രഖ്യാപനസമരത്തിന്റെ ഭാഗമായുള്ള ധർണ്ണ സമരത്തിൽ അവകാശ ധ്വംസനം അനുഭവിക്കുന്ന എല്ലാ അധ്യാപകരും പങ്കാളികളാകണമെന്ന് സംസ്ഥാന നേതൃത്വം അഭ്യർത്ഥിച്ചു.
കെ പി സി ടി എ ദുരിതശ്വാസ സഹായം വയനാട് ജില്ലയിലെ മേപ്പടിയിൽ കൽപ്പറ്റ എം എൽ എ ടി. സിദ്ധിഖ് അവറുകൾക്ക് കൈമാറുന്നു ????
Bangkok Multidisciplinary Conference Nov.7&8,2024
KPCTA is organising an International Conference in collaboration with Shinawatra University,Bangkok and ESN publications.If you are interested in attending the conference as a presenter/delegate you are requested to join the WhatsApp group for further details and updates.Paper publication with ISBN will be done. MoU signing with Thailand universities will also be facilitated.
Abstract submission last date:August 22
Full paper submission for publication last date: September 15
Mail abstract to icirdindth@gmail.com
Conference registration form:
https://forms.gle/FvxM2XLDbGKuDdWp6
കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിലേക്ക് കെപിസിടിഎ പിന്തുണയോടു കൂടി കോൺഗ്രസ് സ്ഥാനാർഥി അഹമ്മദ് ഫൈസൽ വിജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ????????????
തൃശൂർ: സംസ്ഥാന ഭരണത്തിൻ്റെ എല്ലാ വിധ ആനുകൂല്ല്യങ്ങളോടെയും മൽസരിച്ച ഇടതുപക്ഷ പാനലിനെതിരെ മിന്നും വിജയമാണ് കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റിലേക്ക് കെ.പി.സി.ടി.എ പിന്തുണയോടെ മൽസരിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളായ ടി ജെ മാർട്ടിൻ ,പി. മധു എന്നിവർ നേടിയതെന്ന് കെ.പി.സി.ടി.എ നേതാക്കൾ പത്രപ്രസ്താവനയിലൂടെ പറഞ്ഞു. കെപിസിസി യുടെ അനുവാദത്തോടെ KPCTA, CUTA, CUSO, KNGOA, GCTO എന്നീ സംഘടനകൾ ചേർന്നാണ് സ്ഥാനാർഥികളെ വിജയിപ്പിച്ചത്.
ഉന്നത വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനായും വിദ്യാർഥികളുടെ ക്ഷേമത്തിനായും ഉണർന്നു പ്രവർത്തിക്കുമെന്നും സർവകലാശാലയുടെ അക്കാദമിക് രംഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കഴിയുന്നത്ര പരിശ്രമിക്കുമെന്നും വിജയികൾ പറഞ്ഞു. നാലു വർഷ ബിരുദ പ്രോഗ്രാം ആരംഭിക്കുമ്പോൾ ഇടപെട്ടു പ്രവർത്തിക്കാൻ കിട്ടിയ ഈ അവസരം വേണ്ട വിധം ഉപയോഗിക്കാൻ പരിശ്രമിക്കുമെന്നും വിജയിച്ചവർ പറഞ്ഞു. പല അക്കാദമിക കാര്യങ്ങളും സർവകലാശാല വേണ്ടത്ര ആലോചന കൂടാതെയും അധ്യാപകർക്ക് വേണ്ടത്ര പരിഗണന നൽകാതെയും ഏകപക്ഷീയമായി ഭരണാനുകൂല സംഘടനാ അംഗങ്ങളെ മാത്രം ഉപയോഗിച്ച് കൊണ്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് മാറ്റങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്ന് വിജയികൾ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു.
സർവകലാശാലയുടെ യശസ്സുയർത്താൻ ആവുന്നത്ര പരിശ്രമിക്കുമെന്നും കെ പി സി ടി എ നേതാക്കൾ പറഞ്ഞു. കെ.പി.സി.ടി.എ പ്രസിഡണ്ട് പ്രൊഫ. ആർ അരുൺകുമാർ, മുൻ സംസ്ഥാന പ്രസിഡണ്ടുമാരായ പ്രൊഫ കെ സിറാജ്, ഡോ . ടി മുഹമ്മദലി, കെ.പി.സി.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. എം. ബിജു ജോൺ, സെക്രട്ടറി ഡോ. ടി.കെ ഉമർ ഫാറൂഖ്, സെനറ്റ് മെമ്പർമാരായ ഡോ. ചാക്കോ . വി.എം, ജി. സുനിൽകുമാർ , ഡോ. പി. സുൽഫി, ഡോ.കെ ജയകുമാർ. ഡോ ഇ ശ്രീലത , ഡോ. മനോജ് മാത്യൂസ്, കാലിക്കറ് മേഖല ഭാരവാഹികളായ ഡോ കെ ജെ വര്ഗീസ്, ഡോ റഫീഖ് പി, ഡോ കബീർ പി, ഡോ മുഹമ്മദ് നിഷാദ് എന്നിവർ സംസാരിച്ചു.
14/05/2024 ന് FYUGP നടത്തിപ്പുമായി ബന്ധപ്പെട്ട് ബഹു. ഉന്നതവിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ ഇത് സംബന്ധിച്ച് ഉള്ള KPCTA യുടെ നിരവധി ആശങ്കകൾ പങ്കുവച്ചു
1. Workload സംബന്ധിച്ച് അടുത്ത നാല് വർഷത്തേക്ക് നിലവിലുള്ള workload സംരക്ഷിച്ചു പോകുമെന്നും (ഗസ്റ്റ് അധ്യാപകരുടെ ഉൾപ്പെടെ), ഇത് സംബന്ധിച്ച ഗവ. ഉത്തരവ് ഉടൻ പുറത്തിറങ്ങും എന്നും ബഹു. മന്ത്രി അറിയിച്ചു. GO യുടെ Draft തയാറാകുന്ന മുറക്ക് അധ്യാപക സംഘടനകളുടെ ഒരു യോഗം കൂടി ഉണ്ടാകുമെന്നും അറിയിച്ചു.
2. നിലവിൽ മൂന്ന് വർഷത്തെ workload നാലു വർഷത്തേക്ക് സ്പ്രെഡ് ചെയ്യേണ്ടതില്ല. ഏതെങ്കിലും വിഷയങ്ങൾക്ക് suitable combinations/new courses etc കണ്ടെത്തേണ്ടതുണ്ടെങ്കിൽ അത് ചെയ്യാവുന്നതാണ്.
3. FYUGP implementation വഴി യാതൊരു അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാകരുത്. ഗസ്റ്റ് അധ്യാപകരുടെ നിയമനം term അടിസ്ഥാനത്തിൽ ആക്കുന്നത് പരിഗണിക്കും.
4. എല്ലാ QUALIFIED TEACHERS നും ഗൈഡ്ഷിപ്പ് നൽകാൻ, യുജിസി റെഗുലേഷന് അനുസൃതമായി എല്ലാ സർവകലാശാലകളും ഓർഡറുകൾ ഇറക്കും. Honors with Research രണ്ട് റിസർച്ച് supervisors ഉള്ള എല്ലാ major offering department കൾക്കും ഓഫർ ചെയ്യുവാൻ സാധിക്കും.
5. എല്ലാ സർവകലാശാലകളുടെയും FYUGP regulation, programme structure, content, course code, nomenclature etc. ഏകീകരിക്കും.
6. Teachers ന് ആവശ്യമായ പരിശീലനം ഉറപ്പ് വരുത്തും.
7. സ്‌കിൽ ട്രെയിനിംഗ്, ഇൻ്റേൺഷിപ്പ് തുടങ്ങിയവയ്ക്ക് പ്രമുഖ സ്ഥാപനങ്ങളുമായി MoU ഒപ്പിടുന്നതു പരിഗണിക്കും.
8. Double Major Pathway ക്ക് അനുസൃതമായി കോഴ്സ് ബാസ്കറ്റ് പരിഷ്കരിച്ചു ഉടൻ പബ്ലിഷ് ചെയ്യുവാൻ വേണ്ട നടപടി സ്വീകരിക്കും.
കെപിസിടിഎ യെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡൻ്റ് ആർ. അരുൺകുമാർ, സംസ്ഥാന ട്രഷറർ റോണി ജോർജ്, റീജിയണൽ സെക്രട്ടറി അജേഷ് എസ്. ആർ എന്നിവർ പങ്കെടുത്തു
കേരള സര്‍ക്കാരിന്റെ പുതുക്കിയ ഡി.എ ഉത്തരവില്‍ കോളേജ് അധ്യാപകര്‍ക്ക് നഷ്ടം 500 കോടിയോളം രൂപയെന്ന് കെ.പി.സി.ടി.എ. 2020 ജനുവരി മുതല്‍ 2024 മാര്‍ച്ച് വരെ ...
Read more at: https://www.mathrubhumi.com/careers/news/500-crores-of-da-to-college-teachers-was-completely-denied-1.9405771
തൃശൂർ: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ ജനാധിപത്യ അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ പി സി ടി എ ) യുടെ തൃശൂർ ജില്ലാ സമ്മേളനം 2024 മാർച്ച് 11 നു വൈകിട്ട് 5 മണിക്ക് ഹോട്ടൽ പേൾ റീജൻസിയിൽ വച്ച് ബഹുമാന്യനായ ഡി സി സി പ്രസിഡന്റ് ശ്രീ ജോസ് വള്ളൂർ ഉത്ഘാടനം ചെയ്തു. കേരളത്തിലെ മാത്രം ഉന്നത വിദ്യാഭ്യാസ മേഖലയിൽ കോളേജ് അധ്യാപകർ വലിയ പ്രതിസന്ധിയിലാണ്. യൂ ജി സി ഏഴാം ശമ്പള പരിഷ്കരണവും കോളേജുകളിലെ പ്രൊഫസർ പോസ്റ്റും പി എച് ഡി ഇൻക്രിമെന്റ് വിഷയത്തിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിൻെറ വിധിയും കണ്ണൂർ സർവകലാശാല വൈസ് ചാന്സലർ വിഷയവും സെനറ്റിലെ പ്രാതിനിധ്യം അഞ്ചിൽ നിന്ന് ആറിലേക്കു ഉയർന്നതും കാലിക്കറ്റ് സിൻഡിക്കേറ്റ് ഇലക്ഷൻ അട്ടിമറിക്കാനുള്ള നീക്കം തടഞ്ഞതും അക്കാദമിക് കൗൺസിൽ ഇലക്ഷനിൽ ആറു പേർ ജയിച്ചു നിൽക്കുന്നതും കെ പി സി ടി എ സംഘടനയുടെ പോരാട്ട വീര്യത്തിന്റെ നേർ സാക്ഷ്യങ്ങളാണ് എന്ന് ശ്രീ ജോസ് വള്ളൂർ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങൾ ഇന്ന് വലിയ സാമ്പത്തീക പ്രതിസന്ധിയിലാണെന്നും വിലക്കയറ്റവും തൊഴിലില്ലായ്മയും കൊടുമ്പിരികൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടു തന്നെയും യുവജനങ്ങൾ മിക്കവരും തന്നെ രാജ്യം വിട്ടു പോകുകയാണെന്നും അതിന്റെ തെളിവാണ് ഇന്ന് ഉന്നതവിദ്യാഭ്യാസ മേഖലയിൽ പഠിക്കാൻ കുട്ടികളില്ലാത്തതെന്നും അതിനെല്ലാം പരിഹാരം കാണാൻ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വീണ്ടും സർക്കാർ അധികാരത്തിലെത്തുമെന്നും ശ്രീ ജോസ് വള്ളൂർ കൂട്ടിച്ചേർത്തു. ഉന്നതവിദ്യാഭ്യാസ രംഗത്തെ പാടെ തകർക്കുന്ന സമീപനമാണ് സംസ്ഥന സർക്കാരും കേന്ദ്ര സർക്കാരും പുലർത്തുന്നത്. കോളേജ് അധ്യാപകർക്ക് ലഭിക്കേണ്ട 1500 കോടി ശമ്പള കുടിശിക നൽകിയ ശഷം 750 കോടി രൂപ കേന്ദ്ര സർക്കാരിൽനിന്നു വാങ്ങിയെടുക്കാതെ അലംഭാവം കാണിച്ചത് സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയോടുള്ള അവഗണനയുടെ ഏറ്റവും ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ പാർലമെന്റ് അംഗം ശ്രീ ടി എൻ പ്രതാപൻ സമ്മേളനത്തിൽ മുഖ്യ അതിഥിയായി. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തേണ്ട ഉത്തരവാദിത്വപ്പെട്ട കോളേജ് അധ്യാപകർക്ക് യൂ ജി സി 2018 റെഗുലേഷൻ പ്രകാരം ന്യായമായി ലഭിക്കേണ്ട എം ഫിൽ പി എച് ഡി ഇൻക്രിമെന്റ് തടഞ്ഞു വച്ചതും സർവകലാശാലകളിൽ ഭരണ അനുകൂല അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി പഠന ബോഡുകൾ പുനഃസ്ഥാപിച്ചതും അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന നാലു വർഷ ബിരുദ കോഴ്‌സുകൾക്ക് വേണ്ടത്ര അധ്യാപക തസ്തികകൾ സൃഷ്ടിക്കാതെയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയും മുന്നോട്ടു പോകുന്ന സാഹചര്യവും അതീവ ഗൗരവമുള്ളതാണെന്നും കേരളത്തിന്റെയും ഇന്ത്യയുടേയും ഭാവിയെ അത് ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഡോ ചാക്കോ വി എം അധ്യക്ഷത വഹിച്ച യോഗത്തിൽ
സ്തുത്യർഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപക ശ്രേഷ്ഠരെ സമ്മേളനത്തിൽ വച്ച് ആദരിച്ചു.. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന റീജിയണൽ ഭാരവാഹികൾക്ക് സ്വീകരണവും നൽകി.
പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കൂടാതെ കാരണക്കാരായ എല്ലാവരെയും സി ബി ഐ അന്വോക്ഷണം നടത്തി നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണമെന്നും വിദ്യാർഥികൾക്ക് ഭയം കൂടാതെ വിദ്യാലയങ്ങളിൽ പഠിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും കെ പി സി ടി എ ആവശ്യപ്പെട്ടു.
ഡോ ആദർശ് സി (ജില്ലാ സെക്രട്ടറി), പ്രൊഫ. കെ രവീന്ദ്രനാഥ് (മുൻ പ്രൊ വൈസ് ചാന്സലർ, കാലിക്കറ്റ് സർവകലാശാല ), പ്രൊഫ കെ എ സിറാജ്, (മുൻ സംസ്ഥാന പ്രസിഡന്റ്, മുൻ സിൻഡിക്കേറ്റ് അംഗം )
ഡോ ജി ജയകൃഷ്ണൻ (മുൻ സംസ്ഥാന പ്രസിഡന്റ്), ഡോ ജോബി തോമസ് കെ (മുൻ സംസ്ഥാന പ്രസിഡന്റ്),
പ്രൊഫ അരുൺ കുമാർ ആർ (സംസ്ഥാന പ്രസിഡന്റ്), ഡോ ബിജു ജോൺ എം (സംസ്ഥാന വൈസ് പ്രസിഡന്റ്), ഡോ ജോ പ്രസാദ് മാത്യു (സംസ്ഥാന വൈസ് പ്രസിഡന്റ്), ഡോ പ്രേമചന്ദ്രൻ കീഴോത്ത് (സംസ്ഥാന ജനറൽ സെക്രട്ടറി), പ്രൊഫ റോണി ജോർജ് (സംസ്ഥാന ട്രെഷറർ )
ഡോ എബ്രഹാം എ (സംസ്ഥാന സെക്രട്ടറി ), ഡോ ഉമ്മർ ഫാറൂഖ് ടി കെ (സംസ്ഥാന സെക്രട്ടറി),
ഷൈൻ വി.എം.(സംസ്ഥാന ജനറൽ സെക്രട്ടറി KGOU), ഡെയ്സൻ എം.ഒ (കേരള എൻ.ജി. ഒ . അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ്), സനൽകുമാർ കെ.വി (സെറ്റോ ജില്ലാ ചെയർമാൻ,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേരളാ NGO അസോസിയേഷൻ), ഡോ കെ ജെ വർഗീസ്(റീജിയണൽ പ്രസിഡന്റ്), ഡോ റഫീഖ് പി (റീജിയണൽ സെക്രട്ടറി), ഡോ കബീർ ഇബ്രാഹിം (റീജിയണൽ ലൈസൻ ഓഫീസർ), ഡോ ശ്രീലത ഇ (സെനറ്റ് മെമ്പർ, കാലിക്കറ്റ് സർവകലാശാല ), പ്രൊഫ. രഞ്ജിത് വർഗീസ് (മ്യൂട്യുൽ എയ്ഡ് ട്രസ്റ് സെക്രട്ടറി), ഡോ ലിയോൺ വര്ഗീസ് (ജില്ലാ ട്രെഷറർ) എന്നിവർ പ്രസംഗിച്ചു.
കേരള ചരിത്രത്തിൽ ആദ്യമായി ശമ്പളം നിഷേധിച്ച സർക്കാരിന്റെ തെറ്റായ നയത്തിനെതിരെ കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ പി സി ടി എ ) തൃശൂർ ജില്ലാ കമ്മറ്റി പ്രതിഷേധം അറിയിച്ചു. ജില്ലയിലെ വിവിധ കോളേജുകളിൽ അധ്യാപകർ പ്രതിഷേധ സംഗമം നടത്തി. 2021 മുതൽ 8 ഗഡു ഡി എ, 2016 മുതൽ 2019 വരെ യുള്ള യൂ ജി സി അരിയർ, പി എച് ഡി ഇൻക്രിമെന്റ്, എന്നിവ ഇതുവരെ കോളേജ് അധ്യാപകർക്ക് നൽകിയിട്ടില്ല. പലരുടെയും ഭവന വായ്പകളും മറ്റു ലോണുകളും അടക്കേണ്ട അവസാന തീയതി മാസത്തിന്റെ 5 നു ആണ്. ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. തിരിച്ചടക്കാൻ പണമില്ലാതെ അധ്യാപകരും ഉദ്യോഗസ്ഥരും നെട്ടോട്ടം ഓടുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ് ആകണം എന്ന് പറയുമ്പോൾ ചെയ്ത ജോലിക്കു വേതനം നൽകാതെ കബിളിപ്പിക്കുന്ന ഇത്തരം നടപടിയിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും ജീവനക്കാർക്ക് മാന്യമായി ശമ്പളം നൽകണമെന്നും കെ പി സി ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ ബിജു ജോൺ എം ആവശ്യപ്പെട്ടു. അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും ശമ്പളം ഉടൻ നൽകിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളിലേക്ക് കടക്കും എന്ന് യോഗം മുന്നറിയിപ്പ് നൽകി. പരീക്ഷകളും പ്രോജക്ടുകളും മൂല്യനിര്ണയവും ഒരുമിച്ചു പോകുന്ന മാർച്ച് മാസത്തിൽ അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും ലഭിച്ച ഇരുട്ടടിയാണ് ശമ്പളം നിഷേധിക്കുന്നത് എന്ന് യോഗം കുറ്റപ്പെടുത്തി. ഇത്തരത്തിൽ അധ്യാപക വിരുദ്ധ നടപടികൾ തുടർന്നാൽ ഉന്നത വിദ്യാഭ്യാസ രംഗത്തു വൻ മൂല്യശോഷണവും തകർച്ചയും ഉണ്ടാകുമെന്നും കേരളം വളരെ ദൂരം പിന്നോട്ട് പോകുമെന്നും യോഗം ആശങ്ക പ്രകടിപ്പിച്ചു. അധ്യാപകരുടെ ആത്മവീര്യം തകർക്കുന്ന നടപടികളിൽ നിന്ന് ഉത്തരവാദിത്വപ്പെട്ടവർ പിന് മാറിയില്ലെങ്കിൽ ഉന്നത വിദ്യാഭ്യാസം താറുമാറുന്നതിനു അതിടയാക്കുമെന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് ഡോ ചാക്കോ വി എം അധ്യക്ഷത വഹിച്ച യോഗത്തിൽ, കാലിക്കറ്റ് സർവകലാശാല റീജിയണൽ പ്രസിഡന്റ് ഡോ കെ ജെ വര്ഗീസ്, ജില്ലാ സെക്രട്ടറി ഡോ ആദർശ് സി, സെനറ്റ് മെമ്പർ ഡോ ശ്രീലത ഇ, ജില്ലാ ട്രഷറർ ഡോ ലിയോൺ വര്ഗീസ്, വർക്കിങ് കമ്മറ്റി അംഗം ശ്രീ. രഞ്ജിത് വര്ഗീസ്, തുടങ്ങിയവർ സംസാരിച്ചു.
.