News & Annoucements


KANNUR UNIVERSITY SYNDICATE MISUSING POWER: KPCTA

KPCTA Leadership Camp 2022

അധ്യാപികക്കെതിരെയുള്ള ഭീഷണി അംഗീകരിക്കാൻ കഴിയില്ല

തൃശൂർ: കേരള പ്രൈവറ്റ് കോളേജ് ടീചെര്സ് അസോസിയേഷൻ (കെ പി സി ടി എ) തൃശൂർ ജില്ലാ കമ്മിറ്റി സമ്മേളനം സംസ്ഥാന സെക്രട്ടറി ഡോ ബിജു ജോൺ ഉത്‌ഘാടനം ചെയ്തു..  കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ നിലവിലെ പ്രതിസന്ധികൾക്ക് കാരണം നിയമങ്ങളിലെ ക്രമക്കേടുകളും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ റെഗുലേഷൻ നിഷ്കർഷിക്കുന്ന  മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള  നിയമങ്ങളും ആണെന്ന് യോഗം വിലയിരുത്തി. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ കെ പി സി ടി എ സംഘടനാ പ്രതിജ്ഞാ ബദ്ധമാണെന്നു സമ്മേളനം എടുത്തു പറഞ്ഞു.   തൃശൂർ കേരള വർമ്മ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ നടന്ന ഗസ്റ്റ് അധ്യാപക  നിയമനത്തിൽ ചട്ടവിരുദ്ധമായി ഒപ്പുവെക്കാൻ വിസമ്മതിച്ച  അദ്ധ്യാപിക ഡോ ജുവൽ ജോണിനെതിരെ നടത്തുന്ന ഭീഷണികളും മറ്റു പ്രകോപന പരമായ ഇടപെടലുകളും ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലായെന്നു  ജില്ലാ പ്രസിഡന്റ് ഡോ വര്ഗീസ് കെ ജെ, സെക്രട്ടറി ഡോ ചാക്കോ വി എം, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം ശ്രീ രഞ്ജിത് വർഗ്സ്സ്, തുടങ്ങിയവർ പറഞ്ഞു.  പ്രശ്നം കോടതിയുടെ പരിഗണനയിൽ ആയതിനാൽ ഡോ ജുവൽ ജോണിനും തന്മൂലം വിദ്യാർഥികളുടെ നന്മക്കയും ക്ഷേമത്തിനായും  പ്രവർത്തിക്കുന്ന അധ്യാപക സമൂഹത്തിനും നീതി ലഭിക്കും എന്നും സമ്മേളനം വിലയിരുത്തി.

ഡാറ്റ ചോർച്ചയുടെ ഉത്തരവാദിത്വം വി സി ഏറ്റെടുക്കണം

കണ്ണൂർ രജിസ്ട്രാർ നിയമനം-ചാൻസലർക്കു പരാതി: കെ പി സി ടി എ

ഗവർണറുടെ ചാൻസിലർ സ്ഥാനം എടുത്ത് കളയരുത്

തൃശൂർ ഡി ഡി ഓഫീസിലേക്കു മാർച്ചു തൃശൂർ യു ഡി എഫ് കൺവീനർ ശ്രീ എം പി വിൻസെന്റ് ഉത്ഘാടനം ചെയ്യുന്നു

കേരള പ്രൈവറ്റ് കോളേജ് ടീചെര്സ് അസ്സോസിയേഷൻ(കെ പി സി ടി എ)ന്റെ നേതൃത്ത്വത്തിൽ 2022  നവംബർ  5 നു തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷൻ  ഓഫീസിലേക്കു  നടന്ന മാർച്ചും ധർണയും തൃശൂർ യു ഡി എഫ് കൺവീനർ ശ്രീ എം പി വിൻസെന്റ് ഉത്ഘാടനം ചെയ്തു.

മരവിപ്പിച്ച 21% ഡി എ അനുവദിക്കുക,  പി എച് ഡി അഡ്വാൻസ് ഇൻക്രെമെന്റ് കോടതി വിധി ഉടൻ നടപ്പിലാക്കുക, 2016 മുതൽ 2019 വരെയുള്ള വേതന കുടിശിക ഉടൻ നൽകുക, പിൻവലിച്ച പി ജി വെയിറ്റേജ് , സിംഗിൾ ഫാക്കൽറ്റി തസ്തികകൾ, ശേഷതതസ്തിക നിർണയ ജോലിഭാരം എന്നിവ പുനഃസ്ഥാപിക്കുക, സ്റ്റാറ്റുടോറി പെൻഷൻ പുനഃസ്ഥാപിക്കുക, മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, സ്പാർക്കിൽ അപാകതകൾ പരിഹരിക്കുക എന്നീ    കേരളത്തിലെ കോളേജ് അധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഗവണ്മെന്റ് ഉടൻ പരിഹാരം കാണണം എന്ന് ശ്രീ വിൻസെന്റ് എം പി ആവശ്യപ്പെട്ടു. കെ പി സി ടി എ സംസ്ഥാന സെക്രട്ടറി ഡോ ബിജു ജോൺ, കാലിക്കറ്റ് യൂണിവേഴ്സിറ്റി മേഖല ലൈസൻ ഓഫീസർ ഡോ കെ ജെ വര്ഗീസ്, തൃശൂർ ജില്ലാ സെക്രട്ടറി ഡോ ചാക്കോ വി എം, സംസ്‌ഥാന വർക്കിങ് കമ്മിറ്റി അംഗം ശ്രീ രഞ്ജിത് വർഗീസ് മുതലായവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ കോളേജുകളിൽനിന്നായി എത്തിയ കോളേജ് അധ്യാപകർ ധർണയിൽ പങ്കെടുത്തു.

 

 

കോട്ടയം ഡി ഡി ഓഫീസ് മാർച്ച്

കോഴിക്കോട് ഡി ഡി ഓഫീസിൽ മാർച്ച്

കൊല്ലം ഡി ഡി ഓഫീസിലേക്ക് നടന്ന മാർച്ച്

 

കരാർ അധ്യാപകർ അഗ്നിവീർ മാതൃക

ചട്ടവിരുദ്ധ നിയമനങ്ങൾ അസാധുവാകമ്പോൾ.

ചട്ടവിരുദ്ധ നിയമനങ്ങൾ അസാധുവാകമ്പോൾ.

സംസ്ഥാനത്തെ ഒമ്പത് സർവകലാശാലാ വൈസ് ചാൻസലർമാരുടെ നിയമനം സുപ്രീം കോടതി വിധി പ്രകാരം അസാധുവാണെന്നും ആയതിനാൽ ഒമ്പത് പേരും രാജിവെക്കണമെന്നും ഗവർണർ ആവശ്യ പ്പെട്ടിരിക്കുന്നു.
ഒരു വർഷത്തോളമായി KPCTA ഉന്നയിച്ചുവരുന്ന വിഷയത്തിൽ ഇങ്ങനെയൊരു നടപടിയുണ്ടായത് സ്വാഗതർഹമാണ്. കണ്ണൂർ വി.വി.നിയമനത്തിനെതിരെ സംഘടനയുടെ നിയമ പോരാട്ടം സുപ്രിം കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.

ഒരു അസാധാരണ നടപടിയായി പെട്ടെന്ന് തോന്നാമെങ്കിലും പല നിയമനങ്ങളിലും പലപ്പോഴായി   ഗവർണർ മുമ്പെ യെടുക്കേണ്ട ഒരു നടപടി കോടതി വിധിയുടെ പിൻബലത്തിൽ ഒരുമിച്ച് ചെയ്തുവെന്ന് വിചാരിക്കുന്നതായിരിക്കും ശരി.

തങ്ങളുടെ രാഷ്ട്രീയ തീരുമാനങ്ങൾക്ക് മുമ്പിൽ യാതൊരു ചട്ടങ്ങളും പ്രശ്നമല്ല എന്ന പൊതു തത്വത്തിൽ സർവകലാശാല ഭരിക്കുന്ന ഇടത് സംഘങ്ങൾ പറയുന്നേടത്ത് ഒപ്പിടുന്ന വൈസ് ചാൻസലർമാരെ  ചട്ടങ്ങളുടെ വളവും തിരിവും ഉപയോഗിച്ചും ചില സന്ദർഭങ്ങളിൽ ചട്ടങ്ങളെ പാടെ അവഗണിച്ചും നിയമനം നടത്തുന്നത് ഒരു സാധാരണ സംസ്ക്കാരമാക്കി മാറ്റിയ സമയത്ത്  ഇത്തരത്തിലുള്ള നീക്കങ്ങൾ സ്വാഗതം ചെയ്യപ്പെടേണ്ടത് തന്നെയാണ്.
വൈകിയാണെങ്കിലും ഒരു നടപടി ചാൻസലറുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്  അധികാരത്തണലിലെ സ്വജനപക്ഷപാതത്തിനും ചട്ട നിരാസങ്ങൾക്കും ഒരു കനത്ത പ്രഹരം സൃഷ്ടിക്കും.

 ഒറ്റയടിക്ക് എല്ലാ സർവകലാശാലകളിലുമുള്ള റജിസ്ട്രാർമാരെയും  കൺട്രോളർമാരെയും ഫിനാൻസ് ഓഫീസർമാരെയും നീക്കി വിരമിക്കൽ പ്രായം പോലും വെട്ടിച്ചുരുക്കി  ഇടിവെട്ട് ഓർഡിനൻസ് കൊണ്ട് വന്ന് യുഡിഎഫ് കാലത്ത് നിയമിച്ചവരെ, സാമാന്യനീതി പോലും നിഷേധിച്ചു പുറത്താക്കിയതിനൊപ്പം വരില്ല ചാൻസിലറുടെ പുതിയ നീക്കം.

കോടതി വിധി മാനിച്ച് ചട്ടങ്ങൾ പാലിക്കാതെ നിയമിതരായ എല്ലാ വി.സി.മാരും രാജിവെക്കേണ്ടതാണ്.


എന്ന്

ഡോ. ടി. മുഹമ്മദലി
പ്രസിഡൻ്റ്

ഡോ.പ്രേമചന്ദ്രൻ കീഴോത്ത്
ജനറൽ സെക്രട്ടറി.

കെ.പി.സി.ടി.എ. ഡി.ഡി. ഓഫീസ് മാർച്ച് November 5, 2022

കെ.പി.സി.ടി.എ. ഡി.ഡി. ഓഫീസ് മാർച്ച്

Nov 5, 2022

 https://www.facebook.com/photo?fbid=169632672342823&set=a.162657503040340

പ്രതിഷേധ ധർണ

 

 

സർവകലാശാലയിലെ അക്കാദമിക്ക് അരക്ഷിതാവസ്ഥക്കു കാരണം വൈസ് ചാൻസലറുടെ പിടിവാശി -കെപിസിടിഎ

സർവകലാശാലയിലെ അക്കാദമിക്ക്  അരക്ഷിതാവസ്ഥക്കു കാരണം വൈസ് ചാൻസലറുടെ പിടിവാശി -കെപിസിടിഎ

കണ്ണൂർ :8 ഒൿടോബർ  2022 

ഒരു വർഷമായി പഠന ബോർഡ് ഇല്ലാത്ത അവസ്ഥ സർവകലാശാലയിൽ  സംജാതമായത് അടിസ്ഥാന യോഗ്യത ഇല്ലാത്തവരെ ഏതുവിധേനയും പഠന ബോർഡിൽ നിലനിർത്തും എന്ന വൈസ് ചാൻസലറുടെ പിടിവാശി കാരണമാണ് എന്ന് കെപിസിടിഎ കണ്ണൂർ മേഖലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു . രാഷ്ട്രീയ ഇംഗിതത്തിന് നിന്നുകൊടുക്കാതെ    യോഗ്യതയുള്ളവരെ ഉൾക്കൊള്ളിച്ച് പഠന ബോർഡുകൾ രൂപീകരിച്ചില്ലെങ്കിൽ കെ പി സി ടി  എ ശക്തമായ പ്രതിരോധം തീർക്കും.  വൈസ് ചാൻസലറുടെ നിലപാട് സർവകലാശാലയിൽ അക്കാദമിക അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. നൂറുകണക്കിന് മികവുള്ള സീനിയർ അധ്യാപകരെ മാറ്റിനിർത്തി ആണ് അടിസ്ഥാന യോഗ്യത ഇല്ലാത്തവരെ തിരുകിക്കയറ്റി പഠന ബോർഡുകൾ രൂപീകരിച്ചത്. സിലബസ് പരിഷ്കരിക്കുന്നത് പോലുള്ള നിർണായക ഉത്തരവാദിത്വം ഉള്ളവർ ആണ് പഠന ബോർഡ് അംഗങ്ങൾ. ചോദ്യകർത്താക്കളുടെ പാനൽ അംഗീകരിക്കുന്നത് പോലുള്ള വലിയ  ഉത്തരവാദിത്വവും  പഠന  ബോർഡ്  അംഗങ്ങളിൽ നിക്ഷിപ്തമാണ്
. തുടർച്ചയായി ചോദ്യപേപ്പർ ആവർത്തിക്കുന്ന സാഹചര്യം ഉണ്ടായിട്ടും, സർവ്വകലാശാല സിലബസിനെക്കുറിച്ച് പോലും ഗൗരവമേറിയ പരാതികൾ ഉയർന്നു വന്നതിനുശേഷവും പഠന ബോർഡ് രൂപീകരണം കാര്യക്ഷമമായി നടപ്പിലാക്കാത്ത സർവ്വകലാശാല നിലപാട് അപലപനീയമാണ്  .  നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് വൈസ് ചാൻസലറുടെ സർവകലാശാല രാഷ്ട്രീയവൽക്കരണം പ്രതിരോധിക്കും. രാഷ്ട്രീയ യജമാനന്മാർക്ക് കണ്ണൂർ സർവകലാശാലയിൽ എന്തുമാവാം എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ചാൻസലറുടെ അധികാരത്തിൽ കൈകടത്തുവാൻ വൈസ് ചാൻസലർ തുടക്കം മുതൽ പരിശ്രമിച്ചിരുന്നു.  ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശക്തമായ ഇടപെടൽ വന്നതിനുശേഷവും പഠന ബോർഡുകളിൽ മാറ്റം വരുത്തുവാൻ സർവ്വകലാശാല തയ്യാറായില്ല എന്നത് സംരക്ഷിക്കാൻ മുകളിൽ ആളുണ്ട് എന്ന അബദ്ധധാരണയിൽനിന്ന് ഉണ്ടായ ധാർഷ്ട്യം മൂലമാണ് . രണ്ടാം തവണ ആണ് ചാൻസലറായ ഗവർണർ നിലവിലെ ലിസ്റ്റ് തള്ളുന്നത് .  തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ തിരുത്താൻ തയ്യാറാകാത്ത വൈസ് ചാൻസലറുടെ എല്ലാ തെറ്റായ ഇടപെടലുകളും സംഘടന ശക്തമായി പ്രതിരോധിക്കുമെന്ന്  ഡോ പ്രേമചന്ദ്രൻ കീഴോത്ത്, ഡോ ഷിനോ പി ജോസ്, ലത  ഇ എസ്, ഡോ പി  പ്രജിത , ഡോ വി പ്രകാശ് എന്നിവർ അറിയിച്ചു.