News & Annoucements


കോളേജ് സമയമാറ്റം; ഉന്നത വിദ്യാഭ്യസ മേഖലയിൽ ആശങ്കയിലെന്ന് കെ.പി.സി.ടി.എ

അധ്യാപകരുടെ അവകാശ സംരക്ഷണത്തിന് നിയമപരമായ് പോരാടുന്ന കെ.പി.സിടി എ യുടെ സൂചനപണിമുടക്കിലേക്ക് പങ്കെടുക

2020 ജൂൺ ഒന്നിന് പുതിയ അധ്യയന വർഷം തുടങ്ങിയപ്പോൾ മുതൽ കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഓൺലൈൻ അധ്യയനത്തിലൂടെ ചലനാത്മകമാക്കിയ വിഭാഗമാണ് കേരളത്തിലെ സർക്കാർ, എയ്ഡഡ് കോളേജ് അധ്യാപകർ. അധ്യയന വർഷത്തിൻ്റെ തലേന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരു മിന്നൽ ഓർഡറിൽ കൂടി ഓൺലൈൻ മോഡിൽ നാളെ തൊട്ട് നിങ്ങൾ ക്ലാസ് എടുക്കണം എന്ന് പറഞ്ഞത്. യാതൊരു വിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ല..  കോടികൾ പല വഴിക്ക് വഴിവിട്ട് ചിലവഴിക്കുമ്പോൾ ഒരു ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കുവാനോ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സൗജന്യ ഡേറ്റ ചാർജിങ് സൗകര്യം ഒരുക്കുവാനോ ഗവൺമെൻറ് തയ്യാറായില്ല. അധ്യാപകരും വിദ്യാർത്ഥികളും സാങ്കേതിക പരിശീലനങ്ങളോ സാമ്പത്തിക പിന്തുണയോ ഇല്ലാതെ തന്നെ സ്വന്തമായ് ഓൺലൈൻ ക്ലാസ്കൾ ഏറ്റെടുത്തു. ഇതിനിടെ സെമസ്റ്റർ പരീക്ഷകൾ നടന്നു. പ്രാക്ടിക്കലും വൈവയും വാല്വേഷൻ ക്യാമ്പുകളും നടന്നു. മാസങ്ങൾ നീണ്ട അഡ്മിഷൻ പ്രോസസും നടന്നു.ഇതെല്ലാം സ്വന്തം ഡ്യുട്ടി ആണെന്ന് കണ്ട് തന്നെ അധ്യാപകർ സഹകരിച്ചു. വെറുതെ ഇരുന്ന് തിന്ന് കൊഴുക്കുന്നവന്മാർ എന്ന് അധ്യാപകരെ പരിഹസിക്കുന്നവർ ഓർക്കുക.  ചാനൽ ക്ലാസ്കളിൽ കൂടി അധ്യാപനം നടത്തിയവരല്ല ഞങ്ങൾ. കേരളത്തിലെ എത് വിഭാഗത്തിനും സ്വന്തം തൊഴിൽ അവകാശങ്ങളെ പറ്റി സംസാരിക്കാം.. കോളജ് അധ്യാപകൻ മിണ്ടരുത്. 2006 ൽ നടന്ന ശമ്പള പരിഷ്കരണത്തിന് ശേഷം 2016ൽ നടന്ന കോളേജ് അധ്യാപക ശമ്പള പരിഷ്കരണം നടപ്പാക്കാനാവാത്ത ഏക സംസ്ഥാനം കേരളമാണ്.ഇന്ത്യ ഒട്ടാകെ ഒരേ ശമ്പള സ്കെയിൽ ഉള്ള തസ്തികകളാണ് കോളേജധ്യാപക തസ്തിക. പക്ഷേ കേരളത്തിൽ ഇന്നും അത് സ്കൂൾ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും താഴെയാണ്.ജീവിതത്തിൻ്റെ നല്ല പ്രായം പഠനത്തിനായ് നീക്കിവെച്ചിട്ട് തന്നെയാണ് ഇത്തരമൊരു പോസ്റ്റിലേക്ക് എത്തുന്നത്. പക്ഷേ മാധ്യമങ്ങൾ എഴുതി പൊലിപ്പിക്കുന്ന പരിഷ്കരണം കിട്ടാക്കനിയായ് നിൽക്കുന്നു.. കപട ബിരുദവുമായ് ഉന്നതാധികാര സ്ഥാനത്തിലെത്തിയ സ്വർണക്കടത്ത് കേസ് പ്രതിയെ പോലെയുള്ളവർ ലക്ഷങ്ങൾ ശമ്പളം വാങ്ങുമ്പോൾ ഇവിടെ ആർക്കും ഒരു പ്രശ്നവുമില്ല. കോഴ കൊടുത്തു ജോലി വാങ്ങിയ എയ്ഡഡ് അധ്യാപകൻ ഖജനാവിലെ കാശ് തിന്നു മുടിക്കുന്നു അത്രേ.  ഇതേ ഗണത്തിൽ പെട്ട എത്ര മന്ത്രിമാരെ  കേരളം കണ്ടിരിക്കുന്നു! ഇപ്പോഴും കാണുന്നു.  തിരുവനന്തപുരം മേയർ എയ്ഡഡ് കോളേജ് വിദ്യാർത്ഥിനി.മറ്റൊരു മുൻ മേയർ എയ്ഡഡ് കോളേജധ്യാപിക.പല രാഷ്ട്രീയ നേതാക്കളുടെയും ഭാര്യമാർ ഇ തേപോലെ തന്നെ.. എന്ത് കൊണ്ട് ഗവൺമെൻ്റ്കളും സമൂഹവും വിദ്യാഭ്യാസത്തിന്നായ് പ്രസ്തുത കോളെജ്കളെ ആശ്രയിക്കുന്നു? ഇത്തരം കോളേജ് കളിൽ നിന്നും പഠിച്ച് പുറത്തിറങ്ങിയ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ എത്രയെത്ര? അനധികൃത നിയമനങ്ങൾ.. ബന്ധുനിയമനങ്ങൾ.. രാഷ്ട്രീയ നിയമനങ്ങൾ.. ഇതൊന്നും വിഷയമല്ല.. ശരി എയ്ഡഡ് കോളേജുകൾ വേണ്ട.. ഇതിനെല്ലാം പകരം ഗവൺമെൻ്റ് കോളേജ് കൾ ഉണ്ടാക്കാനാകുമോ? അതേ നിലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമോ? അതേ നിലയിൽ വിദ്യാഭ്യാസ സാഹചര്യം സൃഷ്ടിക്കാൻ കഴിയുമോ? ഇപ്പോൾ തന്നെ കോളേജുകളിലെ 3000 തസ്തികകൾ വെട്ടിക്കളഞ്ഞ് 700 അധ്യാപക തസ്തികകൾ ഉണ്ടാക്കിയതിലെ യമണ്ടൻ മണ്ടത്തരത്തെ ആഘോഷിക്കുന്ന ഗുണം പറ്റി കുലംകുത്തികളൊട് സഹതാപമാണ്. മുപ്പത് വെള്ളിക്കാശിൻ്റെ കിലുക്കം മാത്രം.
വീണ്ടും കുട്ടികളെ നേരിട്ട് കണ്ട് ക്ലാസ് എടുക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. നാടകത്തിൽ നിന്നും സിനിമയിലേക്ക് ചേക്കേറിയ നടൻ വീണ്ടും നാടകത്തിൽ അഭിനയിക്കുമ്പോൾ കിട്ടുന്ന ത്രിൽ നെ പറ്റി എവിടെയോ കേട്ടിട്ടുണ്ട്.. അധ്യാപകരുടെ ഊർജം വിദ്യാർത്ഥികളാണ്.. വീണ്ടും അഭിമുഖ അധ്യയന സംവാദങ്ങൾ ആരംഭിക്കുകയായ്. 
യു ജി.സി കോളേജ് കൾ തുറക്കുന്നതിന് മുന്നോടിയായ് കുട്ടികളുടെയും ജീവനക്കാരുടെയും കോവിഡ് പ്രതിരോധം അടിസ്ഥാനമാക്കി പുറത്തിറക്കിയ ഗൈഡ് ലൈനിനനുസൃതമായ മാർഗനിർദേശങ്ങൾ പ്രസ്തുത വകുപ്പ് നൽകിയിട്ടില്ല. മുന്നോടിയായ് വിദ്യാർത്ഥി സംഘടനകൾ, പ്രിൻസിപ്പൽമാർ, അധ്യാപക സംഘടനകൾ എന്നിവരോട് കൂടിയാലോചനകൾ നടത്തിയിട്ടില്ല. കലാലയങ്ങളിൽ സാനിട്ടെ സെഷൻ സൗകര്യങ്ങൾ ആരോഗ്യ വകുപ്പ് പഞ്ചായത്ത് എന്നിവ വഴി നടത്തുവാൻ ഉള്ള അടിയന്തിര നടപടികൾ കൈക്കൊള്ളണം..
യു ജി സി ഗൈഡ് ലൈൻ പ്രകാരം അവശർ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ള വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷക്കായ് നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാൻ പറയുന്നുണ്ട്,.ഇതിനായ് സംസ്ഥാന ഗവൺമെൻ്റ് ഉചിതമായ തീരുമാനം എടുക്കണം. പ്രവൃത്തി സമയം, ആറാം വർക്കിംഗ് ദിനത്തിനുള്ള ആവശ്യം എന്നിവ സ്ഥാപനത്തിൻ്റെ സാഹചര്യത്തിനനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനത്തിന് ആവശ്യാനുസരണം  തിരഞ്ഞെടുക്കാമെന്നാണ് യു ജി സി പറഞ്ഞിട്ടുള്ളത്. എന്നാൽ ഇതിന് വിരുദ്ധമായാണ് സർക്കാർ നിർദേശം. അതിനാൽ ശനിയാഴ്ച പ്രവൃത്തി ദിനം ആക്കണമോ എന്നത് സ്ഥാപനമാണ് തീരുമാനിക്കേണ്ടത്. ഇവിടെ ഇത് അട്ടിമറിക്കപ്പെട്ടത് പക പോക്കലെന്നോ ഗൂഢലക്ഷ്യമെന്നോ നമുക്ക് പറയാം. ആവശ്യമുള്ളവർക്ക് സ്പെഷ്യൽ ക്ലാസ് എടുക്കാൻ സാധിക്കും.ഇതിന് ചൂട്ട് പിടിച്ച് കൊടുക്കുന്നവർ വർഗ വഞ്ചകരാണ്. 8.30 എന്ന പ്രവൃത്തി സമയം വിദ്യാർത്ഥികൾക്ക് നൽകുന്ന ബുദ്ധിമുട്ട് ഏറെയാണ്.പൊതുഗതാഗത സൗകര്യങളുടെ അപര്യാപ്തതയുള്ള ഇടങ്ങളിൽ പ്രത്യേകിച്ച്.
ഒരു അധ്യാപക സംഘടനാ പ്രവർത്തകനായിരുന്ന വിദ്യാർത്ഥി നേതാവായിരുന്ന ആൾഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആകുമ്പോൾ അദ്ദേഹം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഭാഗങ്ങൾ ചിന്തിക്കുവാനും കേൾക്കുവാനും ഉതകുന്നതരത്തിൽ പ്രവൃത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അനുദിനം ഉന്നത വിദ്യാഭ്യാസ മേഖല അസംപ് തൃപ്തമായിരിക്കുന്നു..
പ്രസ്തുത വിഷയങ്ങളെ അടിസ്ഥാനമാക്കി കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ്റെ ജനവരി ഒന്നിന് നടത്തുന്ന കൂട്ട കാഷ്വൽ ലീവ് സമരത്തിന് എല്ലാവിധ അഭിവാദ്യങ്ങളും..
അധ്യാപകരുടെ അവകാശ സംരക്ഷണത്തിന് നിയമപരമായ് പോരാടുന്ന കെ.പി.സിടി എ യുടെ സൂചനപണിമുടക്കിലേക്ക് പങ്കെടുക്കുവാൻ പ്രബുദ്ധരായ എല്ലാ അധ്യാപകരോടും അഭ്യർത്ഥിക്കുന്നു,
ഡോ.ലക്ഷമി ആർചന്ദ്രൻ,
കെ.പി സി ടി എ സ്റ്റേറ്റ് വിമൻസെൽ കൺവീനർ

അവധിയെടുത്ത് 2021 ജനുവരി ഒന്നിന് പ്രതിഷേധിക്കുന്നു

Strike request giving to Principal 

 

പുതുവർഷ പുലരിയിൽ സമരവുമായി കോളേജ് അദ്ധ്യാപക സംഘടനാ

TV NEWS  https://youtu.be/5S9asjDCmhc

https://youtu.be/8g34-iD3A70

പുതുവർഷപ്പുലരിയിൽ സമരവുമായി കോളേജ് അധ്യാപകർ  
കോവിഡ്  കാലഘട്ടത്തിൽ കോളേജുകളിൽ എത്തി പരീക്ഷാ ജോലികളും ഓൺലൈൻ ക്ലാസുകളും എല്ലാം നിർവഹിച്ച കോളേജ് അധ്യാപകർക്ക്, യാതൊരു ചർച്ചയും കൂടാതെ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുകയും ജോലി സമയം വർദ്ധിപ്പിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് പുതുവർഷപ്പുലരിയിൽ സമരവുമായി കോളേജ് അധ്യാപകസംഘടനയായ കെ.പി.സി.ടി.എ
14 വർഷമായി ശമ്പള പരിഷ്കരണം നടപ്പിലാകാത്ത ഏക വിഭാഗമാണ് കോളേജ് അധ്യാപകർ . ഇന്ന് കേരളത്തിലെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളത്തിൽ ജോലി ചെയ്യുന്നു എന്നതും വാസ്തവമാണ് . തൊഴിൽ നിയമങ്ങളെല്ലാം കാറ്റിൽപറത്തി രാവിലെ 8 30 മുതൽ വൈകുന്നേരം 5 മണി വരെ തുടർച്ചയായി അധ്യാപകർ ക്ലാസ് എടുക്കണം, ശനിയാഴ്ചകൾ പ്രവർത്തി ദിവസം ആയി മാറ്റിഎന്നിങ്ങനെ നിഷ്കർഷിച്ചു  സർക്കാർ ഇറക്കിയ പുതിയ ഉത്തരവ് സർക്കാർ നടത്തുന്ന പീഡന പരമ്പരകളുടെ ഏറ്റവും  പുതിയ അധ്യായമാണ് .നിലനിൽപ്പിനായുള്ള സമരം തുടങ്ങുവാൻ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ പി സി ടി എ ) തീരുമാനിച്ചിരിക്കുന്നു . ജനുവരി 1-ന് ക്യാഷ്വൽ ലീവ് എടുത്ത് കേരളത്തിലെ മുഴുവൻ കോളേജ് അധ്യാപകരും സൂചന സമരത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു . ജനുവരി  പതിനാലിന് പ്രതിഷേധ പ്പണിമുടക്ക് നടത്തും.അധ്യാപകർ 4-ാം തീയതിക്ക് ശേഷം ശനിയാഴ്ചകളിൽ കോളെജിൽ ഡ്യൂട്ടിക്ക്ഹാജരാവില്ല.നിലവിൽ നിർണ്ണയിച്ച 6 മണിക്കൂറിൽ അധികം സമയം അധ്യാപകർ കാമ്പസിൽ തങ്ങുന്നതല്ല. അധ്യാപനത്തെ അപകീർത്തിപ്പെടുത്തുകയും അധ്യാപകരുടെ അവകാശങ്ങൾ വെട്ടിച്ചുരുക്കുകയും അവരുടെ ചുമലിൽ നീതിയുക്തമല്ലാത്ത രീതിയിൽ പ്രവൃത്തി ഭാരം അടിച്ചേൽപ്പിക്കുകയും ചെയ്യുന്നതിനെതിരെയുള്ള സമര ചേരിയിൽ സജീവമായി അണിചേരണമെന്ന് എല്ലാ അംഗങ്ങളോടും അധ്യാപക സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു എന്ന് സംസ്ഥാന നേതാക്കളായ ഡോ ജോബി തോമസ് കെ , ഡോ യു അബ്ദുൽ കലാം , ഡോ ടി മുഹമ്മദലി , പ്രൊഫ. സണ്ണി കെ ജോർജ് , ഡോ ചെറിയാൻ ജോൺ , ഡോ പ്രേമചന്ദ്രൻ കീഴോത്ത് , ഡോ ജീ ജി എന്നിവർ ആവശ്യപ്പെട്ടു .

 

ഉന്നത വിദ്യാഭ്യാസ വകുപ്പ് തകർച്ചയുടെ പാതയിൽ

ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കുന്ന ഉത്തരവുകളിൽ തെറ്റുകളുടെ കൂമ്പാരം, വിവേക ശൂന്യം

 

ക്ലാസ്സുകൾക്ക് മുൻപ് ചർച്ചക്ക് വിളിക്കണം

കർഷക സമരത്തിന് പിന്തുണ

Representation-Anomalies and Practical Issues on Reopening HEIs

കോളെജുകളിൽ പ്രൊഫസർഷിപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് KPCTA നൽകിയ ഹർജികൾ ബഹു.കേരള ഹൈക്കോടതി 14/11/2020 ൽ ഫയലിൽ സ്വീകരിച്ചു.

കേരളത്തിലെ എയ്ഡഡ് കോളെജുകളിൽ പ്രൊഫസർ തസ്തിക അനുവദിക്കുക എന്നത് അധ്യാപകരുടെ വളരെക്കാലമായുള്ള ആവശ്യമായിരുന്നു. 2010, 2018 UGC റെഗുലേഷനുകളിൽ പ്രൊഫസർഷിപ്പിനെക്കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി KPCTA സർക്കാരിന് നിരവധി നിവേദനങ്ങൾ നൽകിയിരുന്നു.   സെക്രട്ടറിയേറ്റ് ധർണകൾ ഉൾപ്പെടെ നിരവധി സമരങ്ങൾ നടത്തിയെങ്കിലും സർക്കാർ യാതൊരു നടപടിയും കൈക്കൊണ്ടില്ല. കോളെജ് അധ്യാപകർക്ക് UGC റെഗുലേഷൻവഴി ന്യായമായും ലഭിക്കേണ്ടിയിരുന്ന പ്രൊഫസർ തസ്തിക ഇല്ലാതാക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്.  UGC റെഗുലേഷൻ സമ്പൂർണമായി നടപ്പാക്കി എന്ന് സർക്കാർ ഉത്തരവിൽ പറയുമ്പോഴും അതിലെ പല ആനുകൂല്യങ്ങളും നടപ്പാക്കുന്നതിൽ ബോധപൂർവമായ അലംഭാവമാണ് സംസ്ഥാനസർക്കാർ പുലർത്തുന്നത്

പി.ജി. വെയ്‌റ്റേജ്, ഏഴാംUGC ശമ്പള പരിഷ്കരണം, മൂല്യനിർണയ വേതനം,Ph.D/m.phil അഡ്വാൻസ് ഇംക്രിമെൻറ് .... തുടങ്ങിസർക്കാർ സ്വീകരിക്കുന്ന അധ്യാപക വിരുദ്ധ നടപടികൾ നിരവധിയാണ്. സർക്കാർ വിലാസം ഗുണം പറ്റി സംഘടനകൾ ഇതിനെതിരെ ഒരു വാക്കു പോലും മിണ്ടാനാവാത്ത വിധത്തിൽ ദുർബലപ്പെട്ടിരിക്കുന്നു. ആമസോൺ കാടുകളിലെ അഗ്നിബാധ, തൊഴിലുറപ്പ് ശക്തിപ്പെടുത്തൽ, ആഗോളീകരണത്തെയും നവ ഉദാരീകരണത്തെയും ചെറുക്കൽ, കേന്ദ്രത്തിൻ്റ തൊഴിലാളിവിരുദ്ധ തൊഴിൽ നിയമങ്ങൾക്കെതിരെ പണിമുടക്കൽ ,ദേശീയ വിദ്യാഭ്യാസനയത്തെ തകർക്കൽ തുടങ്ങിയ കലാപരിപാടികളാണ് അത്തരം സംഘടനകൾ അവതരിപ്പിക്കുന്നത്. അത്തരക്കാർക്ക് അദ്ധ്യാപകരോട് യാതൊരു പ്രതിബദ്ധതയുമില്ല. സർക്കാരിൽനിന്ന് എന്തെങ്കിലും സ്ഥാനമാനങ്ങൾ നേടിയെടുക്കുക മാത്രമാണ് അത്തരക്കാരുടെ താത്പര്യം.

ഈ സാഹചര്യത്തിൽ കേരളത്തിലെ എയ്ഡഡ് കോളെജ് അധ്യാപകരുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുവാൻ KPCTA നിയമ പോരാട്ടങ്ങൾ ആരംഭിക്കുകയാണ്.
സർവ്വകലാശാലകളിലെപ്പോലെ,കോളെജുകളിൽ പ്രൊഫസർഷിപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് KPCTA നൽകിയ ഹർജികൾ ബഹു.കേരള ഹൈക്കോടതി 14/11/2020 ൽ ഫയലിൽ സ്വീകരിച്ചു.സംഘടനയുടെ ലീഗൽ സെൽ ചെയർമാൻ ഡോ. ജീ, കൺവീനർ ഡോ.ജോബിൻ ജോസ് ചാമക്കാല എന്നിവരുടെ നേതൃത്വത്തിലാണ് ഹർജികൾ നൽകിയത്. അദ്ധ്യാപക വർഗ്ഗത്തിൻ്റെ അവകാശങ്ങൾക്ക് വേണ്ടി സംഘടന നടത്തുന്ന പോരാട്ടങ്ങൾക്ക് എല്ലാവരുടെയും പിന്തുണയും സഹായ സഹകരണങ്ങളും അഭ്യർ സ്ഥിക്കുന്നു.

തിരഞ്ഞെടുപ്പ്പ്ര ചാരണ ഫണ്ട്‌ പയ്യന്നൂർ കോളേജ് യൂണിറ്റിന് വേണ്ടി സംസ്ഥാന സെക്രട്ടറി ഡോ പ്രേമചന്ദ്രൻ കീഴോത്ത് കൈമാറുന്നു.

വരുന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥികൾ ആയി മത്സരിക്കുന്ന പയ്യന്നൂർ കോളേജ് അനദ്ധ്യാപക ജീവനക്കാരായ ശ്രീ രൂപേഷ് എ (കോൺഗ്രസ് പയ്യന്നൂർ ബ്ലോക്ക്‌ സെക്രട്ടറി ), ശ്രീനിവാസൻ, യാസീൻ എന്നിവർക്കു തിരഞ്ഞെടുപ്പ് പ്രചാരണ  ഫണ്ട്‌ ആയി 15000/- രൂപ kpcta പയ്യന്നൂർ കോളേജ് യൂണിറ്റിന് വേണ്ടി സംസ്ഥാന സെക്രട്ടറി ഡോ പ്രേമചന്ദ്രൻ കീഴോത്ത് കൈമാറുന്നു.

Representation of KPCTA: UGC/AICTE/Medical Education Pension/Family Pension

പെൻഷൻ കണക്കാക്കാൻ ലീവ് വേക്കൻസി നിയമനവും : നിവേദനങ്ങൾ പരിഗണിക്കണം

 

ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ല: കെ.പി .സി .ടി എ.

ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ല 
കെ.പി .സി .ടി എ.

നവമ്പർ 26 ന് നടക്കുന്ന ദേശീയ പണിമുടക്കിൽ  പങ്കെടുക്കേണ്ടതില്ലെന്ന്കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസ്സോസ്സിയേഷൻ സംസ്ഥാന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.

സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് അധ്യാപക വിരുദ്ധ നിലപാട് കൈക്കൊള്ളുന്ന സംസ്ഥാന സർക്കാരിനെതിരെ   സമരം ചെയ്യാതെ കേന്ദ്രത്തിനെതിരെ മാത്രം സമരം ചെയ്യുന്നത് ഹിതകരമല്ലെന്ന് സമിതി അഭിപ്രായപ്പെട്ടു.
കോളെജ് അധ്യാപന മേഖലയിൽ മാത്രം3000 ത്തോളം തസ്തികകൾ വെട്ടിക്കുറച്ച്  അഭ്യസ്ഥ വിദ്യർക്ക് തൊഴിൽ നഷ്ടപ്പെടുത്തുകയും ഗസ്റ്റ് അധ്യാപകരെപ്പോലും നിയമിക്കാതെ  അവർക്ക് പട്ടിണി സമ്മാനിക്കുകയും ചെയ്തു. അത് വഴി തൊഴിൽ ഭാരത്താൽ അധ്യാപകരുടെ മുതുകൊടിച്ചിരിക്കുന്നു. മാത്രവുമല്ല തങ്ങൾക്കവകാശപ്പെട്ട ശമ്പള പരിഷ്ക്കരണം ആസൂത്രത ചുവപ്പുനാടകൾ സൃഷ്ടിച്ച് തടഞ്ഞുവെച്ചു കൊണ്ട് കോളെജധ്യാപകരെ ദ്രോഹിച്ചു കൊണ്ടിരിക്കുകയാണ് കേരള സർക്കാർ. കോടതി വിധിപോലും മാനിക്കാതെ ശമ്പള പരിഷ്ക്കരണത്തിന് നടപടിയെടുക്കാതെ  മുന്നോട്ടു പോവുന്ന കേരള സർക്കാർ മോദി സർക്കാറിൻ്റെ ജൂനിയർ പാർട്ണർ ആയ സാഹചര്യത്തിൽ സംസ്ഥാനത്തെ മാറ്റി നിർത്തി കേന്ദ്ര സർക്കാറിനെതിരെ മാത്രം സമരം ചെയ്യുന്നത്  കേവലം വ്യർത്ഥമാണെന്നും സമിതി വിലയിരുത്തി. പിജി വെയിറ്റേജ് പിൻവലിക്കൽ , ശമ്പള പരിഷ്കരണ ഉത്തരവ് വൈകിപ്പിക്കൽ , വിദ്യാർഥികളെയും അധ്യാപകരെയും ബുദ്ധിമുട്ടിക്കുന്ന രീതിയിൽ  കോളേജുകളിലെ സമയമാറ്റം , സിലബസ് പോലും തയ്യാറാകാതെ അശാസ്ത്രീയമായ കോഴ്സ് അനുവദിക്കൽ , പി എച്ച് ഡി ഇൻഗ്രിമെന്റ് നിരസിക്കൽ ,  സറണ്ടർ ആനുകൂല്യം നിഷേധിക്കൽ , ഡി എ കുടിശ്ശിക തടഞ്ഞു വെക്കൽ ഇത്തരത്തിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അധ്യാപക വിരുദ്ധ നിലപാടുകൾ കൈകൊണ്ട കേരള സർക്കാരിനെതിരെ സമരം പ്രഖ്യാപിക്കാത്ത സംഘടനകൾ കേന്ദ്ര നയങ്ങൾക്കെതിരെ മാത്രം നിലപാട് കൈക്കൊള്ളുന്നത് ഇരട്ടത്താപ്പാണ് എന്നും ഇപ്പോഴത്തെ പണിമുടക്ക് തീരുമാനം വിമർശന വിധേയമാക്കണമെന്നും  സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ഡോ ജോബി തോമസ് കെ , ഡോ യു അബ്ദുൽ കലാം , ഡോ ടി മുഹമ്മദലി , ഡോ സണ്ണി കെ ജോർജ് , ഡോ ചെറിയാൻ ജോൺ , ഡോ പ്രേമചന്ദ്രൻ കീഴോത്ത് , ഡോ ജീ ജി എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു    .

ലീവ് വേക്കൻസി / ബ്രോക്കൺ സർവീസുകൾ പെൻഷന്: കേസ് ബഹു.കേരളഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

ലീവ് വേക്കൻസി / ബ്രോക്കൺ സർവീസുകൾ പെൻഷന് പരിഗണിക്കില്ല എന്ന് സർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്. നിരവധി അധ്യാപകരെ ബാധിക്കുന്ന ഈ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് KPCTA അനവധി നിവേദനങ്ങൾ സർക്കാരിന് സമർപ്പിച്ചിരുന്നു.പ്രസ്തുത വിഷയം ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ അധ്യാപക ധർണയുൾപ്പെടെ വിവിധ സമരപരിപാടികൾ KPCTA സംഘടിപ്പിച്ചെങ്കിലും സർക്കാർ യാതൊരു അനുകൂല നടപടിയും സ്വീകരിച്ചില്ല . ഈ സാഹചര്യത്തിൽ 
 KPCTA സംസ്ഥാന പ്രസിഡൻ്റ് ഡോ.ജോബി തോമസിൻ്റ നേതൃത്വത്തി ൽ അധ്യാപകരെ അണിനിരത്തി സംഘടന കൊടുത്ത കേസ്
ബഹു.കേരളഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.