തൃശൂർ: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ ജനാധിപത്യ അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ പി സി ടി എ ) യുടെ തൃശൂർ ജില്ലാ സമ്മേളനം 2024 മാർച്ച് 11 നു വൈകിട്ട് 5 മണിക്ക് ഹോട്ടൽ പേൾ റീജൻസിയിൽ വച്ച് ബഹുമാന്യനായ ഡി സി സി പ്രസിഡന്റ് ശ്രീ ജോസ് വള്ളൂർ ഉത്ഘാടനം ചെയ്തു. കേരളത്തിലെ മാത്രം ഉന്നത വിദ്യാഭ്യാസ മേഖലയിൽ കോളേജ് അധ്യാപകർ വലിയ പ്രതിസന്ധിയിലാണ്. യൂ ജി സി ഏഴാം ശമ്പള പരിഷ്കരണവും കോളേജുകളിലെ പ്രൊഫസർ പോസ്റ്റും പി എച് ഡി ഇൻക്രിമെന്റ് വിഷയത്തിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിൻെറ വിധിയും കണ്ണൂർ സർവകലാശാല വൈസ് ചാന്സലർ വിഷയവും സെനറ്റിലെ പ്രാതിനിധ്യം അഞ്ചിൽ നിന്ന് ആറിലേക്കു ഉയർന്നതും കാലിക്കറ്റ് സിൻഡിക്കേറ്റ് ഇലക്ഷൻ അട്ടിമറിക്കാനുള്ള നീക്കം തടഞ്ഞതും അക്കാദമിക് കൗൺസിൽ ഇലക്ഷനിൽ ആറു പേർ ജയിച്ചു നിൽക്കുന്നതും കെ പി സി ടി എ സംഘടനയുടെ പോരാട്ട വീര്യത്തിന്റെ നേർ സാക്ഷ്യങ്ങളാണ് എന്ന് ശ്രീ ജോസ് വള്ളൂർ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങൾ ഇന്ന് വലിയ സാമ്പത്തീക പ്രതിസന്ധിയിലാണെന്നും വിലക്കയറ്റവും തൊഴിലില്ലായ്മയും കൊടുമ്പിരികൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടു തന്നെയും യുവജനങ്ങൾ മിക്കവരും തന്നെ രാജ്യം വിട്ടു പോകുകയാണെന്നും അതിന്റെ തെളിവാണ് ഇന്ന് ഉന്നതവിദ്യാഭ്യാസ മേഖലയിൽ പഠിക്കാൻ കുട്ടികളില്ലാത്തതെന്നും അതിനെല്ലാം പരിഹാരം കാണാൻ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വീണ്ടും സർക്കാർ അധികാരത്തിലെത്തുമെന്നും ശ്രീ ജോസ് വള്ളൂർ കൂട്ടിച്ചേർത്തു. ഉന്നതവിദ്യാഭ്യാസ രംഗത്തെ പാടെ തകർക്കുന്ന സമീപനമാണ് സംസ്ഥന സർക്കാരും കേന്ദ്ര സർക്കാരും പുലർത്തുന്നത്. കോളേജ് അധ്യാപകർക്ക് ലഭിക്കേണ്ട 1500 കോടി ശമ്പള കുടിശിക നൽകിയ ശഷം 750 കോടി രൂപ കേന്ദ്ര സർക്കാരിൽനിന്നു വാങ്ങിയെടുക്കാതെ അലംഭാവം കാണിച്ചത് സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയോടുള്ള അവഗണനയുടെ ഏറ്റവും ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ പാർലമെന്റ് അംഗം ശ്രീ ടി എൻ പ്രതാപൻ സമ്മേളനത്തിൽ മുഖ്യ അതിഥിയായി. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തേണ്ട ഉത്തരവാദിത്വപ്പെട്ട കോളേജ് അധ്യാപകർക്ക് യൂ ജി സി 2018 റെഗുലേഷൻ പ്രകാരം ന്യായമായി ലഭിക്കേണ്ട എം ഫിൽ പി എച് ഡി ഇൻക്രിമെന്റ് തടഞ്ഞു വച്ചതും സർവകലാശാലകളിൽ ഭരണ അനുകൂല അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി പഠന ബോഡുകൾ പുനഃസ്ഥാപിച്ചതും അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന നാലു വർഷ ബിരുദ കോഴ്‌സുകൾക്ക് വേണ്ടത്ര അധ്യാപക തസ്തികകൾ സൃഷ്ടിക്കാതെയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയും മുന്നോട്ടു പോകുന്ന സാഹചര്യവും അതീവ ഗൗരവമുള്ളതാണെന്നും കേരളത്തിന്റെയും ഇന്ത്യയുടേയും ഭാവിയെ അത് ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഡോ ചാക്കോ വി എം അധ്യക്ഷത വഹിച്ച യോഗത്തിൽ
സ്തുത്യർഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപക ശ്രേഷ്ഠരെ സമ്മേളനത്തിൽ വച്ച് ആദരിച്ചു.. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന റീജിയണൽ ഭാരവാഹികൾക്ക് സ്വീകരണവും നൽകി.
പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കൂടാതെ കാരണക്കാരായ എല്ലാവരെയും സി ബി ഐ അന്വോക്ഷണം നടത്തി നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണമെന്നും വിദ്യാർഥികൾക്ക് ഭയം കൂടാതെ വിദ്യാലയങ്ങളിൽ പഠിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും കെ പി സി ടി എ ആവശ്യപ്പെട്ടു.
ഡോ ആദർശ് സി (ജില്ലാ സെക്രട്ടറി), പ്രൊഫ. കെ രവീന്ദ്രനാഥ് (മുൻ പ്രൊ വൈസ് ചാന്സലർ, കാലിക്കറ്റ് സർവകലാശാല ), പ്രൊഫ കെ എ സിറാജ്, (മുൻ സംസ്ഥാന പ്രസിഡന്റ്, മുൻ സിൻഡിക്കേറ്റ് അംഗം )
ഡോ ജി ജയകൃഷ്ണൻ (മുൻ സംസ്ഥാന പ്രസിഡന്റ്), ഡോ ജോബി തോമസ് കെ (മുൻ സംസ്ഥാന പ്രസിഡന്റ്),
പ്രൊഫ അരുൺ കുമാർ ആർ (സംസ്ഥാന പ്രസിഡന്റ്), ഡോ ബിജു ജോൺ എം (സംസ്ഥാന വൈസ് പ്രസിഡന്റ്), ഡോ ജോ പ്രസാദ് മാത്യു (സംസ്ഥാന വൈസ് പ്രസിഡന്റ്), ഡോ പ്രേമചന്ദ്രൻ കീഴോത്ത് (സംസ്ഥാന ജനറൽ സെക്രട്ടറി), പ്രൊഫ റോണി ജോർജ് (സംസ്ഥാന ട്രെഷറർ )
ഡോ എബ്രഹാം എ (സംസ്ഥാന സെക്രട്ടറി ), ഡോ ഉമ്മർ ഫാറൂഖ് ടി കെ (സംസ്ഥാന സെക്രട്ടറി),
ഷൈൻ വി.എം.(സംസ്ഥാന ജനറൽ സെക്രട്ടറി KGOU), ഡെയ്സൻ എം.ഒ (കേരള എൻ.ജി. ഒ . അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ്), സനൽകുമാർ കെ.വി (സെറ്റോ ജില്ലാ ചെയർമാൻ,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേരളാ NGO അസോസിയേഷൻ), ഡോ കെ ജെ വർഗീസ്(റീജിയണൽ പ്രസിഡന്റ്), ഡോ റഫീഖ് പി (റീജിയണൽ സെക്രട്ടറി), ഡോ കബീർ ഇബ്രാഹിം (റീജിയണൽ ലൈസൻ ഓഫീസർ), ഡോ ശ്രീലത ഇ (സെനറ്റ് മെമ്പർ, കാലിക്കറ്റ് സർവകലാശാല ), പ്രൊഫ. രഞ്ജിത് വർഗീസ് (മ്യൂട്യുൽ എയ്ഡ് ട്രസ്റ് സെക്രട്ടറി), ഡോ ലിയോൺ വര്ഗീസ് (ജില്ലാ ട്രെഷറർ) എന്നിവർ പ്രസംഗിച്ചു.