News & Annoucements


എം.ജി.യൂണിവേഴ്സിറ്റിയുടെ ബഹു.വൈസ് ചാൻസിലർ, രജിസ്ട്രാർ എന്നിവരുമായി കെ.പി.സി.ടി.എ .ചർച്ച നടത്തി.

എം.ജി.യൂണിവേഴ്സിറ്റിയുടെ ബഹു.വൈസ് ചാൻസിലർ, രജിസ്ട്രാർ എന്നിവരുമായി കെ.പി.സി.ടി.എ .ചർച്ച നടത്തി.സംഘടനയുടെ  ആവശ്യങ്ങൾ അറിയിച്ചു.പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ആകുലതകൾ പങ്കുവച്ചു .മൂല്യനിർണയം, ചീഫ്, ചെയർമാൻ നിയമനങ്ങൾ എന്നിവയിലെ നിക്ഷിപ്ത താത്പര്യക്കാരുടെ ഇടപെടലുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. സീനിയോറിറ്റി അട്ടിമറിച്ചു കൊണ്ട് ഇത്തരം നിയമനങ്ങൾ ഇനി നടത്തില്ല എന്ന് ഉറപ്പ് ലഭിച്ചു.

KPCTA എം.ജി.യൂണിവേഴ്സിറ്റി റീജിയണൽ പ്രസിഡൻ്റ് റോണി ജോർജ്, സെനറ്റ് മെമ്പർ സിറിയക് ജോസ്,
പത്തനംതിട്ട ജില്ലാ സെക്രട്ടറി ജോസഫ് കരുവിള, കോട്ടയം ജില്ലാ വൈസ് പ്രസിഡൻറ് ലൈജു വർഗീസ്, കോട്ടയം ജില്ലാ സെക്രട്ടറി ഡോ.ജോബിൻ ജോസ് ചാമക്കാല എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Appointment of College Teachers as Presiding Officers

ഏഴാം ശമ്പള പരിഷ്കരണം: കോടതി വിധി മറികടക്കാൻ ശ്രമ൦

 

State Leadership Meet: 14-15 November 2020

Topic: KPCTA State Leadership Online Meet 2020

 
Former Chief Minister of Kerala, Sri.Oommen Chandy Inaugurated the state leadership meet

 

Dr.M.C.Dileep Kumar, Former Vice-Chancellor, Sree Sankara University, Kalady

State Convention: 7, 8, 9 February 2020

 

സർക്കാർ പുലർത്തുന്ന കോളേജ് അദ്ധ്യാപക വിരുദ്ധ സമീപനം യൂജിസിയെ അറിയിക്കും

State Leadership Meet Online, November 14-15

Immediate Implementation of the Revised Pay and Arrears as per UGC 7th pay-representation of KPCTA

Representation by KPCTA for immediate implementation of the revised pay and arrears (UGC 7th pay)

Letter to DCE-Problems faced by teachers due to direct governance of college teachers by DCE office

ഏഴാം ശമ്പള പരിഷ്കരണപ്രകാരമുള്ള പുതുക്കിയ ശമ്പളം കോളേജ് അദ്ധ്യാപകർക്കു അനുഭവവേദ്യമാക്കണം: ഹൈക്കോടതി

ഇത് ആത്മവീര്യമുള്ള സംഘടനകളുടെ പോരാട്ടത്തിൻ്റെ വിജയം കെ.പി.സി.എ

രണ്ടാം സാലറി കട്ടിൽ നിന്ന് പിൻമാറാൻ  സർക്കാർ തീരുമാനിച്ചിരിക്കുന്നു. വീണ്ടും ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യും എന്നതീരുമാനത്തിൻ്റെ സൂചനകൾ ലഭിച്ചത് മുതൽ SETO യുമായി ചേർന്ന് കെ.പി.സി.ടി.എ സമരമുഖം തുറക്കുകയും   ചെയ്തു. രണ്ടാമതും സാലറി കട്ടിന് നിർദേശം വെച്ച അന്ന് തന്നെ SETO സംസ്ഥാന സമിതി ചേർന്ന് പ്രതിഷേധ പോരാട്ടങ്ങൾക്ക് രൂപം നൽകി, സെക്രട്ടേറിയറ്റിന് മുമ്പിൽ പ്രതിഷേധ മാർച്ച് നടത്തി.17-ാം തിയ്യതിയിൽ തന്നെ   മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നൽകിയ കത്തിൽ സാലറി കട്ട് വന്നാൽ പണിമുടക്കും,   നമ്മുടെ സംഘടനാ അംഗങ്ങളും യൂണിറ്റ്, ജില്ലാ , റീജിയണൽ ഭാരവാഹികളും നൽകിയ പിൻതുണയാണ് സംഘടനക്ക് ശക്തമായ നിലപാട് സ്വീകരിക്കുവാനും, സമരമുഖം ശക്തമാക്കുമെന്ന നിലപാട് സ്വീകരിക്കുന്നതിനും നേതൃത്വത്തിന് കരുത്ത് പകർന്നത് .അതിനാൽ സർക്കാർ വിളിച്ച മീറ്റിങ്ങുകളിൽ സാലറി കട്ട് തീരുമാനത്തിനെതിരെ സംഘടക്ക് ശക്തമായി നിലകൊള്ളാനായി. ഈ അവസരത്തിൽ സംഘടനാംഗങ്ങൾക്കും നേതാക്കൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. 

 നിയമ പോരാട്ടത്തിലൂടെ ഏഴാം ശമ്പള പരിഷ്കരണം നടപ്പാക്കാൻ ബഹു: കേരള ഹൈക്കോടതിയിൽ നിന്ന് ഉത്തരവ് നേടാനായത് സംഘടനയുടെ മാത്രം നേട്ടമാണ്.
    

Refrigerator and surgical equipment by kpcta treasurer at Covid ward, Beach Hospital, Calicut

News Paper Citations

അദ്ധ്യാപകരെ കയ്യേറ്റം ചെയ്യുന്ന SFi നിലപാട് സാംസ്‌കാരിക കേരളത്തിന് അപമാനം